പാലിയേക്കരയില്‍ കെഎസ്ആര്‍ടിസിയും ടോള്‍ നല്‍കണം: സുപ്രീംകോടതി
തൃശൂർ പാലിയേക്കരയിലെ ടോൾ പിരിവിൽ നിന്ന് കെഎസ്ആർടിസിയെ ഒഴിവാക്കാനാവില്ലെന്ന് സുപ്രീംകോടതി വ്യക്തമാക്കി. ടോള്‍ ഇളവ് അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് കെഎസ്ആര്‍ടിസി സമര്‍പ്പിച്ച ഹര്‍ജി സുപ്രീം കോടതി തള്ളിയ കോടതി
ടോൾ പിരിവിൽ നിന്ന് കെഎസ്ആർടിസിയെ ഒഴിവാക്കാനാവില്ലെന്നും പറഞ്ഞു. ചീഫ് ജസ്റ്റിസ് എച്ച്എൽ ദത്തു അദ്ധ്യക്ഷനായ ഡിവിഷൻ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്.
എത്ര തുക ടോള്‍ ആയി നല്‍കാന്‍ കഴിയുമെന്ന് കെഎസ്ആര്‍ടിസി അറിയിക്കണം. ടോള്‍ കമ്പനിയുമായി കെഎസ്ആര്‍ടിസിക്ക് കരാര്‍ ആകാമെന്നും കോടതി ചൂണ്ടിക്കാട്ടി. സംസ്ഥാന സര്‍ക്കാരിന്റെ ഗതാഗത സംവിധാനമായതിനാല്‍ ടോള്‍ പിരിവില്‍ നിന്ന് ഒഴിവാക്കണമെന്നായിരുന്നു കെഎസ്ആര്‍ടിസിയുടെ ആവശ്യം. കെഎസ്ആർടിസി പൊതുഗതാഗത സംവിധാനമാണെന്നും അതിനാൽ ടോളിൽ നിന്ന് ഒഴിവാക്കണമെന്നുമായിരുന്നു കെഎസ്ആർടിസി ഹർജിയിൽ ആവശ്യപ്പെട്ടത്.