ധനകാര്യ ബില്‍ അവതരണത്തിന്റെ ഭേദഗതി നിര്‍ദേശങ്ങള്‍ക്കിടെ നാളെ തനിക്ക് അവധി വേണമെന്ന് ആവശ്യപ്പെട്ട് പി സി രംഗത്തെത്തുകയായിരുന്നു. ”നാളെയാണ് ആണ്ടു കുമ്പസാരം. അതുകഴിഞ്ഞ് കുമ്പസാരിക്കാന്‍ പറ്റില്ല. അപ്പോ നാളെ നിയമസഭ വെച്ചിരിക്കുകയാണ്. ക്രിസ്ത്യാനിയായ ഞാന്‍ ആണ്ടു കുമ്പസാരം എങ്ങനെ നടത്തും‘ എന്നാണ് പിസി ജോര്‍ജ് സഭയോട് ചോദിച്ചത്.