ഇടുക്കി ഡാമിൽ ഓറഞ്ച് അലർട്ട്, ജലനിരപ്പ് 2398.32 അടിയായി

വെള്ളി, 12 നവം‌ബര്‍ 2021 (14:58 IST)
ജലനിരപ്പ് ഉയർന്നതിനെ തുടർന്ന് ഇടുക്കി ഡാമിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. നിലവിൽ 2398.32 അടി ജലമാണ് ഇടുക്കി അണക്കെട്ടിലുള്ളത്. ശക്തമായ മഴയാണ് ഇടുക്കിയിൽ ലഭിക്കുന്നത്.
 
വൃഷ്‌ടിപ്രദേശത്ത് ശക്തമായ മഴ നിലനിൽക്കുന്നതിനാൽ മുല്ലപ്പെരിയാറിൽ ജലനിരപ്പ് 139.05 അടിയായി ഉയർന്നിരുന്നു. വൈഗ അണക്കെട്ടിൽ ജലനിരപ്പ് ഉയർന്നതിനെ തുടർന്ന് തമിഴ്‌നാട് മുല്ലപ്പെരിയാറിൽ നിന്നും കൊണ്ടുപോകുന്ന വെള്ളത്തിന്റെ അളവ് കുറച്ചിരുന്നു.
 
അതേസമയം ബംഗാൾ ഉൾക്കടലിൽ നാളെ ന്യൂനമർദ്ദം രൂപപ്പെടാൻ സാധ്യതയുള്ളതിനാൽ വരും ദിവസങ്ങളിൽ കേരളത്തിൽ മഴ ശക്തമാകുമെന്ന് കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകി. ഇതിനെ തുടർന്ന് ഇടുക്കിയിൽ നാളെയും ഞായറാഴ്‌ചയും ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍