ഓപ്പറേഷൻ ഓവർലോഡ് : 390 വാഹനങ്ങൾ പിടികൂടി

വ്യാഴം, 19 ജനുവരി 2023 (14:33 IST)
തിരുവനന്തപുരം: സംസ്ഥാനത്തൊട്ടാകെ അമിതഭാരം കയറ്റിയത് ഉൾപ്പെടെയുള്ള നിയമ ലംഘനം നടത്തുന്ന വാഹനങ്ങൾ പരിശോധിച്ചതിൽ 390 വാഹനങ്ങളിൽ നിന്നായി 70 ലക്ഷം രൂപ പിഴ ഇനത്തിൽ പിരിച്ചെടുത്തു. രേഖകളിൽ ക്രമക്കേട്, അമിത ഭാരം കയറ്റൽ തുടങ്ങിയ ക്രമക്കേടുകളാണ് വിജിലൻസ് നടത്തിയ ഓപ്പറേഷൻ ഓവർലോഡ് പരിശോധനയിൽ കണ്ടെത്തിയത്.
 
ഇതിൽ അമിതഭാരം കയറ്റിയ 240 വാഹനങ്ങളും മൈനിംഗ് ആന്റ് ജിയോളജി വകുപ്പിന്റെ പാസില്ലാത്ത 104 വാഹനങ്ങളും ജി.എസ്.ടി വെട്ടിച്ച 46 വാഹനങ്ങളും ആണ് പിടിച്ചെടുത്തത്. ഇതിൽ അമിത ഭാരം കയറ്റിയ ഇനത്തിൽ വസൂലാക്കിയ പിഴ മാത്രമാണ് 70 ലക്ഷത്തിലധികം രൂപ.
 
തിരുവനന്തപുരം ജില്ലയിൽ മാത്രം അമിതഭാരം കയറ്റിയ 18 വാഹനങ്ങളും ജി.എസ്.ടി വെട്ടിച്ച ഒരു വാഹനവും പാസ് ഇല്ലാത്ത രണ്ടു വാഹങ്ങളുമാണ് പിടികൂടി പിഴ അടപ്പിച്ചത്.  
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍