നടന്‍ ജയസൂര്യക്കെതിരെ കുറ്റപത്രം സമര്‍പ്പിച്ചു

ബുധന്‍, 19 ഒക്‌ടോബര്‍ 2022 (08:38 IST)
കായല്‍ കയ്യേറി മതില്‍ നിര്‍മിച്ചെന്ന കേസില്‍ നടന്‍ ജയസൂര്യക്കെതിരെ വിജിലന്‍സ് കുറ്റപത്രം സമര്‍പ്പിച്ചു. മൂവാറ്റുപുഴ വിജിലന്‍സ് കോടതി എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിരുന്നെങ്കിലും ആറ് വര്‍ഷമായി കുറ്റപത്രം സമര്‍പ്പിച്ചിരുന്നില്ല. ഹര്‍ജിക്കാരനായ ഗിരീഷ് ബാബു കോടതിയില്‍ വീണ്ടും ഹര്‍ജി ഫയല്‍ ചെയ്തതോടെയാണ് വിജിലന്‍സ് അന്വേഷണസംഘം ഇന്നലെ കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത്. 
 
കടവന്ത്ര ഭാഗത്തെ വീടിനു സമീപമുള്ള ചിലവന്നൂര്‍ കായല്‍ കയ്യേറി എന്നാണ് ജയസൂര്യക്കെതിരായ കേസ്. വീടിനു സമീപത്തായി താരം ബോട്ടു ജെട്ടിയും ചുറ്റുമതിലും നിര്‍മിച്ചിരുന്നു. ഇത് ചിലവന്നൂര്‍ കായല്‍ പുറമ്പോക്ക് കയ്യേറി നിര്‍മിച്ചതാണെന്നാണ് ആരോപണം. 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍