ഹൈക്കോടതി വിധി: സര്‍ക്കാര്‍ അപ്പീലിന് പോകില്ലെന്ന് ഉമ്മന്‍ചാണ്ടി

വ്യാഴം, 20 ഓഗസ്റ്റ് 2015 (17:34 IST)
പഞ്ചായത്ത് കേസിലെ കോടതി വിധിക്കെതിരെ സര്‍ക്കാര്‍ അപ്പീലിന് പോകില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി.  കോടതി വിധിയനുസരിച്ച് തിരഞ്ഞെടുപ്പ് നടക്കട്ടെയെന്നും തിരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടി അത്ഭുതപ്പെടുത്തിയെന്നും അദ്ദേഹം പറഞ്ഞു. കോടതി വിധിയുടെ അടിസ്ഥാനത്തില്‍ തിരഞ്ഞെടുപ്പ് നടത്താനുള്ള എല്ലാ സഹായങ്ങളും ഇലക്ഷന്‍ കമ്മീഷന് നല്‍കും വകുപ്പ് മന്ത്രിമാര്‍ ഇലക്ഷന്‍ കമ്മീഷനുമായി ചര്‍ച്ച നടത്തും മുഖ്യമന്ത്രി വ്യക്തമാക്കി.

നേരത്തെ പഞ്ചായത്ത് രൂപീകരണം തടഞ്ഞ സിംഗിള്‍ ബെഞ്ച് വിധിയെ ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് ശരിവെച്ചിരുന്നു. തെരഞ്ഞെടുപ്പ് കമ്മീഷന്റെ വാദങ്ങളെ ശരിവെച്ചു കൊണ്ടുള്ള ഇടക്കാല വിധിയാണ് കോടതിയില്‍ നിന്ന് ഉണ്ടായത്. തെരഞ്ഞെടുപ്പ് കൃത്യസമയത്ത് തന്നെ നടത്തണം. പുനര്‍ വിഭജനം നടത്തിയതില്‍ തെറ്റ് സംഭവിച്ചിരിക്കുന്നു. തെരഞ്ഞെടുപ്പ് നടത്താനുള്ള പ്രവര്‍ത്തനങ്ങളുമായി ഇലക്ഷന്‍ കമ്മീഷന് മുന്നോട്ട് പോകാം. സര്‍ക്കാര്‍ കമ്മീഷന് ആവശ്യമായ സഹായങ്ങള്‍ ചെയ്‌തു നല്‍കണമെന്നും കോടതി പറഞ്ഞു. ചീഫ് ജസ്റീസ് അശോക് ഭൂഷണ്‍, ജസ്റീസ് എഎന്‍ ഷെഫീഖ് എന്നിവരടങ്ങിയ ബെഞ്ചാണ് തള്ളിയത്

വെബ്ദുനിയ വായിക്കുക