കോടതിയുമായി സര്‍ക്കാര്‍ ഏറ്റുമുട്ടലിനില്ലെന്ന് ഉമ്മന്‍ചാണ്‌ടി
കോടതിയുമായി സര്‍ക്കാര്‍ ഏറ്റുമുട്ടലിനില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്‌ടി. ജൂഡീഷറിയും സര്‍ക്കാരും തമ്മില്‍ അഭിപ്രായ വ്യത്യാസമില്ല അദ്ദേഹം വ്യക്തമാക്കി. അഭിഭാഷകരുടെ യോഗത്തിനു ശേഷം മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
ഹൈക്കോടതി എജി ഓഫീസിനെ വിമര്‍ശിച്ചതില്‍ സത്യമുണ്‌ടോ എന്ന കാര്യം പരിശോധിക്കും കോടതിയുടെ വിമര്‍ശനത്തില്‍ എന്തെങ്കിലും സത്യമുണ്‌ടെങ്കില്‍ അഭിഭാഷകര്‍ സ്വയം തിരുത്തണം. വിമര്‍ശനങ്ങളെ പോസിറ്റീവായി കാണണമെന്നും മുഖ്യമന്ത്രിപറഞ്ഞു. സര്‍ക്കാര്‍ അഭിഭാഷകരുടെ സത്യസന്ധത ചോദ്യം ചെയ്‌താല്‍ അതു അംഗീകരിക്കില്ലെന്നും കൂടുതല്‍ ജാഗ്രതയോടെ പ്രവര്‍ത്തിക്കുവാന്‍ കോടതിയുടെ വിമര്‍ശനങ്ങള്‍ സഹായിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.