കരിഓയില്‍ കേസ് പിന്‍വലിക്കില്ലെന്ന് ഉമ്മന്‍ചാണ്ടി
കേശവേന്ദ്ര കുമാറിനെ കരിഓയില്‍ ഒഴിച്ച കേസ് പിന്‍വലിക്കാനുള്ള തീരുമാനം വിവാദമായ സാഹചര്യത്തില്‍ തീരുമാനം പുഃപരിശോധിക്കുമന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. കേസ് പിന്‍വലിക്കാനുള്ള തീരുമാനം എടുത്തത് നല്ല ഉദ്ദേശത്തോടുകൂടിയാണ് മുഖ്യമന്ത്രി പറഞ്ഞു.
കേസില്‍ ബാഹ്യസമ്മര്‍ദ്ദമില്ലെന്നും രക്ഷകര്‍ത്താക്കളുടെ അപേക്ക്ഷ പരിഗണിച്ചാണ് കേസ് പിന്‍വലിച്ചതെന്നും അദ്ദേഹം പറഞ്ഞു. കേസ് പിന്‍വലിച്ച നടപടി ആവശ്യമെങ്കില്‍ പിന്‍വലിക്കും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
കേസില്‍ ഒന്നാം പ്രതിയ്ക്കെതിരായ കേസ് പിന്‍വലിച്ചിട്ടില്ല. അതിനാല്‍ കേസിലെ നടപടികള്‍ തുടരുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ന്യൂഡല്‍ഹിയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു ഉമ്മന്‍ചാണ്ടി.