ഉമ്മൻ ചാണ്ടിയുടെ ഭരണം കോൺഗ്രസിനു മുതൽക്കൂട്ട്; വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിലും അദ്ദേഹം തന്നെ നയിക്കും: സുധീരൻ

ബുധന്‍, 21 ഒക്‌ടോബര്‍ 2015 (14:20 IST)
മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് ശക്തമായ പിന്തുണയുമായി കെപിസിസി പ്രസിഡന്റ് വിഎം സുധീരൻ രംഗത്ത്. ഉമ്മൻ ചാണ്ടിയുടെ ഭരണം കോൺഗ്രസിനു മുതൽക്കൂട്ടാണ്. ഇക്കാര്യത്തിൽ ആര്‍ക്കും സംശയമില്ല. വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിലും കോൺഗ്രസിനെ അദ്ദേഹം തന്നെ നയിക്കുമെന്നും സുധീരൻ പറഞ്ഞു.

സാമൂഹിക സന്തുലിതാവസ്ഥ ഉറപ്പാക്കേണ്ടത് കെപിസിസി പ്രസിഡന്റ് എന്ന നിലയ്‌ക്ക് തന്റെ ഉത്തരവാദിത്വമാണ്. എതിര്‍പ്പുകള്‍ പരിഹരിച്ച് പുനഃസംഘടനയുമായി മുന്നോട്ടുപോകും. സംഘടനയില്‍ തന്റെ ആളുകളെ തിരികിക്കയറ്റുന്നുവെന്നു പറയുന്നതിൽ സത്യമില്ലെന്നും സുധീരൻ വ്യക്തമാക്കി.

വെബ്ദുനിയ വായിക്കുക