കടം വാങ്ങാതെ മുന്നോട്ടു പോകാനാകില്ല; ഖജനാവിലുള്ളത് 700 കോടി രൂപ മാത്രം, സാമ്പത്തികനില മെച്ചപ്പെടാൻ മൂന്നുകൊല്ലമെടുക്കും- ധനമന്ത്രി
കേരളത്തിന്റെ സാമ്പത്തികനില മെച്ചപ്പെടാൻ മൂന്നുകൊല്ലമെടുക്കുമെന്ന് ധനമന്ത്രി ഡോ തോമസ് ഐസക്. സംസ്ഥാന ഖജനാവിലുള്ളത് 700 കോടി രൂപ മാത്രമാണ്. ഈ സാഹചര്യത്തില്‍ കടം വാങ്ങാതെ സംസ്ഥാനത്തിന് മുന്നോട്ടുപോകാനാകില്ലെന്നും അദ്ദേഹം പറഞ്ഞു.
സാമ്പത്തിക ബുദ്ധിമുട്ടുകള്‍ ഉണ്ടെങ്കിലും ജീവനക്കാരുടെ ശമ്പളം മുടങ്ങാതിരിക്കുന്നതിന് ശ്രദ്ധിക്കും. സാധാരണക്കാരുടെ ബുദ്ധിമുട്ടുകള്‍ സര്‍ക്കാര്‍ മനസിലാക്കുമെന്നും തോമസ് ഐസക് പറഞ്ഞു.
സംസ്ഥാന ഖജനാവ് കാലിയാണെന്ന ധനമന്ത്രി തോമസ് ഐസകിന്റെ വാദം മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി നേരത്തെ തള്ളിയിരുന്നു. സംസ്ഥാനത്തിന്റെ സാമ്പത്തികസ്ഥിതി എന്താണെന്ന് അധികാരമേറ്റെടുത്തതിനുശേഷം മനസിലാകും. ധവളപത്രം ഇറക്കുന്നതിനെ സ്വാഗതം ചെയ്യുന്നുവെന്നും അദ്ദേഹം പറഞ്ഞിരുന്നു.