സര്‍ക്കാരിന്റെ ഓണാഘോഷ പരിപാടിയില്‍ പങ്കെടുക്കാന്‍ അപേക്ഷിക്കാം

സിആര്‍ രവിചന്ദ്രന്‍

ചൊവ്വ, 2 ഓഗസ്റ്റ് 2022 (15:33 IST)
വിനോദസഞ്ചാര വകുപ്പിന്റെ ആഭിമുഖ്യത്തില്‍ 2022 സെപ്റ്റംബര്‍ 6 മുതല്‍ 12 വരെ തിരുവനന്തപുരത്ത് സംഘടിപ്പിക്കുന്ന  ഓണാഘോഷത്തിന്റെ ഭാഗമായി ജില്ലയില്‍ വിവിധ വേദികളില്‍ കലാപരിപാടികള്‍ അവതരിപ്പിക്കാന്‍ ആഗ്രഹിക്കുന്ന കലാകാരന്മാരില്‍ നിന്നും കലാ സംഘടനകളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു.

അപേക്ഷകള്‍  ആഗസ്റ്റ് 7 വൈകുന്നേരം 5 മണിയ്ക്ക്  മുമ്പായി ജനറല്‍ കണ്‍വീനര്‍, ഓണാഘോഷം 2022 വിനോദസഞ്ചാര വകുപ്പ് ആസ്ഥാന കാര്യാലയം, പാര്‍ക്ക് വ്യൂ  , തിരുവനന്തപുരം  695 033 എന്ന വിലാസത്തില്‍ ലഭിക്കണമെന്ന് ജനറല്‍ കണ്‍വീനര്‍ അറിയിച്ചു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍