കാണാതായ വൃദ്ധദമ്പതികളെ മരിച്ച നിലയിൽ കണ്ടെത്തി

ഞായര്‍, 27 നവം‌ബര്‍ 2022 (16:23 IST)
കൽപ്പറ്റ: കഴിഞ്ഞ വെള്ളിയാഴ്ച മുതൽ കാണാതായ വൃദ്ധ ദമ്പതികളെ വിഷം കഴിച്ചു മരിച്ച നിലയിൽ കണ്ടെത്തി. മാനന്തവാടി കൊയിലേറി കുളപ്പുറത്ത് കുഞ്ഞേപ്പ് എന്ന ജോസഫ്, ഭാര്യ അന്നക്കുട്ടി എന്നിവരാണ് മരിച്ച നിലയിൽ കാണപ്പെട്ടത്.
 
മാനന്തവാടിയിലെ തവിഞ്ഞാലിൽ നിന്ന് കഴിഞ്ഞ വെള്ളിയാഴ്ച മുതൽ കാണാതായിരുന്നു. തവിഞ്ഞാളിലുള്ള ഇവരുടെ കൊച്ചുമകന്റെ വീട്ടിൽ വന്നശേഷം ആശുപത്രിയിലേക്ക് എന്ന് പറഞ്ഞു പോയതായിരുന്നു എന്നാണു കുടുംബാംഗങ്ങൾ പറഞ്ഞത്. ആത്മഹത്യയ്ക്ക് കാരണം കുടുംബ പ്രശ്നങ്ങളാവാം എന്നാണു നിഗമനം. കൂടുതൽ വിവരങ്ങൾ അറിവായിട്ടില്ല. 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍