ബിജെപിക്കെതിരെയുള്ള സുകുമാരന്‍ നായരുടെ വിമര്‍ശനങ്ങള്‍ ജനം ഏറ്റെടുത്തു: ചെന്നിത്തല
എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായരെ പിന്തുണച്ച് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. ബിജെപിക്കെതിരെയുള്ള സുകുമാരന്‍ നായരുടെ വിമര്‍ശനങ്ങള്‍ ജനം ഏറ്റെടുത്തുവെന്ന് ചെന്നിത്തല പറഞ്ഞു. പെരുന്നയില്‍ മന്നംജയന്തി സമ്മേളനത്തില്‍ സംസാരിക്കുകവേയാണ് ചെന്നിത്തല ഇക്കാര്യം വ്യക്തമാക്കിയത്.
ജനാധിപത്യവും മതേതരത്വവും കാത്തുസൂക്ഷിക്കുന്ന പ്രസ്ഥാനമാണ് എൻ.എസ്.എസെന്ന് കർദ്ദിനാൾ ബസേലിയസ് ക്ളിമിസ് കത്തോലിക്ക ബാവ പറഞ്ഞു. രാഷ്ട്രീയ ഇഷ്ടാനിഷ്ടങ്ങൾക്ക് വേണ്ടി മന്നത്ത് പദ്മാനാഭൻ എൻ.എസ്.എസിനെ ഉപയോഗിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. മന്നം ജയന്തി ആഘോഷങ്ങൾ പെരുന്നയിൽ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു ക്ലിമീസ് ബാവ.