കേരളത്തിൽ ദാരിദ്രവും തൊഴിലില്ലായ്മയും പരിഹരിക്കാൻ മുന്നണികൾ മാറിമാറി ഭരിച്ചിട്ടും സാധിച്ചിട്ടില്ലെന്ന് കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി ആരോപിച്ചു. മത്സരിച്ച് ഭരിച്ച സർക്കാരുടെ വികസന വിരുദ്ധ തീരുമാനമാണ് ഇതിനു കാരണമെന്നും അദ്ദേഹം വ്യക്തമാക്കി. തിരുവനന്തപുരത്ത് നടന്ന മുഖാമുഖം പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേരളത്തിൽ വികസനം നടപ്പിലാക്കാൻ ബി ജെ പിക്ക് കഴിയുമെന്നും കേരളത്തിലെ തൊഴിലില്ലായ്മയും ദാരിദ്ര്യവും പരിഹരിക്കാൻ സാധിക്കുന്ന രീതിയിലുള്ള പദ്ധതികൾ കൊണ്ടുവരുമെന്നും അദ്ദേഹം യോഗത്തിൽ വ്യക്തമാക്കി. തുറമുഖ വികസനത്തിനും ടൂറിസം മേഖലയിലും കാര്യമായ വികസനം കൊണ്ടുവരാൻ സാധിക്കുന്നതാണ്. എന്നാൽ ഇതിന്റെ സാധ്യതകൾ സർക്കാർ ഉപയോഗപ്പെടുത്തുന്നില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.