കേരളത്തില്‍ ഇന്ന് മുതല്‍ രാത്രി കര്‍ഫ്യൂ; ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

ചൊവ്വ, 20 ഏപ്രില്‍ 2021 (09:51 IST)
കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി കേരളത്തില്‍ ഏര്‍പ്പെടുത്തിയ രാത്രി കര്‍ഫ്യൂ ഇന്ന് മുതല്‍. രാത്രി ഒന്‍പത് മുതല്‍ പുലര്‍ച്ചെ അഞ്ച് വരെയാണ് കര്‍ഫ്യൂ. അവശ്യയാത്രകള്‍ മാത്രമേ കര്‍ഫ്യൂ സമയത്ത് അനുവദിക്കൂ. രാത്രി കര്‍ഫ്യൂ നിലനില്‍ക്കുന്നതിനാല്‍ രാത്രി ഒന്‍പതുമുതല്‍ പുലര്‍ച്ചെ അഞ്ചുവരെയുള്ള ഒത്തുചേരലുകളും ആഘോഷങ്ങളും ഒഴിവാക്കണം.

പെട്രോള്‍ പമ്പുകള്‍, ആശുപത്രികള്‍, മെഡിക്കല്‍ ഷോപ്പുകള്‍, രാത്രി ഷിഫ്റ്റില്‍ ജോലി ചെയ്യുന്നവര്‍, മാധ്യമപ്രവര്‍ത്തകര്‍, ആരോഗ്യപ്രവര്‍ത്തകര്‍, പാല്‍വിതരണക്കാര്‍ എന്നിവര്‍ക്ക് മാത്രമേ ഇളവുണ്ടാവുകയൊള്ളൂ. പൊതുഗതാഗതത്തിനും ചരക്കുവാഹനങ്ങള്‍ക്കും ഇളവുണ്ട്. ഓട്ടോറിക്ഷകളോ ടാക്‌സികളോ രാത്രി ഒന്‍പതു മണിക്ക് ശേഷം അവശ്യസേവനങ്ങള്‍ക്ക് മാത്രമേ രാത്രി ഒന്‍പതു മണിക്ക് ശേഷം അനുവദിക്കൂ.
 
ആരാധനാലയങ്ങളില്‍ കര്‍ശന നിയന്ത്രണങ്ങളുണ്ട്. ആളുകള്‍ കൂടാന്‍ അനുവദിക്കില്ല. ചടങ്ങുകള്‍ അധികം ആളുകളെ പങ്കെടുപ്പിക്കാതെ നടത്തണം. 
 
പലചരക്ക് കടകളും ഹോട്ടലുകളും രാത്രി ഒന്‍പത് വരെ പ്രവര്‍ത്തിക്കാം. ഒന്‍പതുമണിക്ക് ശേഷം ഹോട്ടലുകളില്‍ പാഴ്‌സല്‍ നല്‍കരുത്. മാളുകളും സിനിമ തിയറ്ററുകളും രാത്രി ഏഴര വരെ മാത്രമേ പ്രവര്‍ത്തിക്കാവൂ. സ്വകാര്യ ട്യൂഷനുകള്‍ ഓണ്‍ലൈന്‍ വഴി മാത്രമേ അനുവദിക്കൂ. 

രാത്രി പൊലീസ് പരിശോധന കര്‍ശനമാക്കും. നിയന്ത്രണങ്ങള്‍ ലംഘിച്ച് പരിപാടികള്‍ നടത്തിയാല്‍ പിഴ ചുമത്തും. സ്വകാര്യ വാഹനങ്ങളില്‍ അവശ്യ കാര്യങ്ങള്‍ക്കല്ലാതെ യാത്ര ചെയ്യുന്നവര്‍ക്കെതിരെയും നടപടി സ്വീകരിക്കും. 
 
 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍