രാത്രി യാത്രകള്‍ക്ക് പൊലീസ് സ്റ്റേഷനില്‍ നിന്ന് അനുമതി വേണം; ഇന്ന് മുതല്‍ രാത്രി കര്‍ഫ്യൂ

തിങ്കള്‍, 30 ഓഗസ്റ്റ് 2021 (07:35 IST)
കോവിഡ് വ്യാപനം കൂടുന്നതിനാല്‍ ഇന്ന് മുതല്‍ സംസ്ഥാനത്ത് രാത്രി കര്‍ഫ്യൂ. രാത്രി പത്ത് മുതല്‍ രാവിലെ ആറ് വരെയാണ് നിയന്ത്രണം. ഈ സമയത്ത് അത്യാവശ്യ കാര്യങ്ങള്‍ക്ക് മാത്രമുള്ള യാത്രാ അനുമതിയേ ഉള്ളൂ. 
 
കര്‍ഫ്യൂ ശക്തമാക്കാന്‍ കര്‍ശനപരിശോധനകള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. അനാവശ്യ യാത്രകള്‍ അനുവദിക്കില്ല. കര്‍ഫ്യൂ ലംഘിക്കുന്നവര്‍ക്കെതിരേ നടപടിയെടുക്കും. കെ.എസ്.ആര്‍.ടി.സി. ബസുകള്‍ ഓടും. പൊതുഗതാഗതത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടില്ലാത്തതിനാലാണ് ഇതെന്ന് അധികൃതര്‍ അറിയിച്ചു.
 
അവശ്യ സര്‍വീസുകള്‍, രോഗികളുമായി ആശുപത്രിയില്‍ പോകല്‍, രോഗികളുടെ കൂട്ടിരിപ്പുകാരുടെ യാത്ര എന്നിവയ്ക്ക് നിയന്ത്രണങ്ങളില്‍ ഇളവുണ്ട്. ചരക്ക് വാഹനങ്ങള്‍, അവശ്യ സേവന വിഭാഗത്തിലുള്ളവര്‍ എന്നിവര്‍ക്ക് യാത്ര ചെയ്യാം. അടുത്ത ബന്ധുക്കളുടെ മരണവുമായി ബന്ധപ്പെട്ട യാത്രകള്‍ക്ക് അനുമതി. രാത്രി പത്തിന് മുന്‍പ് ദീര്‍ഘദൂര യാത്ര ആരംഭിച്ചവര്‍ക്കും നിയന്ത്രണങ്ങളില്‍ ഇളവുണ്ട്. വിമാനത്താവളം, റെയില്‍വേ സ്റ്റേഷന്‍ എന്നിവിടങ്ങളിലേക്ക് യാത്രാ ടിക്കറ്റ് കാണിച്ച് യാത്രചെയ്യാം. മറ്റെല്ലാ യാത്രകള്‍ക്കും അടുത്തുള്ള പൊലീസ് സ്റ്റേഷനില്‍നിന്നുള്ള അനുമതി ആവശ്യം.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍