പുതിയ ബാറുകള്‍ക്ക് ലൈസന്‍സ്; മുഖ്യമന്ത്രി ഒറ്റപ്പെടുന്നു, തെരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സമയത്ത് ഈ നടപടി വേണമായിരുന്നോ എന്ന് ചെന്നിത്തല, ആഭ്യന്തരമന്ത്രി സുധീരനുമായി കൂടിക്കാഴ്‌ച നടത്തി
പുതിയ ബാറുകൾ അനുവദിക്കാനുണ്ടായ സാഹചര്യത്തിന്‍റെ എല്ലാ വശങ്ങളും പരിശോധിക്കും. നിലവിലുള്ള മദ്യനയത്തില്‍ വിട്ടുവീഴ്ചയുണ്ടാകില്ല. മദ്യനയം പഴുതുകളില്ലാതെ നടപ്പാക്കുകയാണ് സർക്കാരിന്‍റെ ലക്ഷ്യമെന്നും സുധീരൻ പറഞ്ഞു.
തെരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സമയത്ത് പഞ്ചനക്ഷത്ര ഹോട്ടലുകള്‍ക്ക് ബാര്‍ ലൈസന്‍സ് നല്‍കിയ നടപടി വേണമായിരുന്നോ എന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല ചോദിച്ചു. എന്നല്‍, ഈ നടപടി യുഡിഎഫ് സര്‍ക്കാരിന്റെ മദ്യനയത്തിന് വിരുദ്ധമല്ല. ഇക്കാര്യങ്ങളെല്ലാം ബുധനാഴ്ച ചേരുന്ന യുഡിഎഫ് യോഗം ചര്‍ച്ച ചെയ്യുമെന്നും രമേശ് ചെന്നിത്തല പറഞ്ഞു. അതേസമയം, വിഷയത്തില്‍ ചെന്നിത്തല രാവിലെ വിഎം സുധീരനുമായി ചര്‍ച്ച നടത്തി.
സംസ്ഥാന സർക്കാരിന്റെ മദ്യനയം ശരി വച്ചു കൊണ്ടുള്ള സുപ്രീം കോടതി വിധി വന്ന ശേഷം സംസ്ഥാനത്തെ മൂന്നു ഫൈവ്സ്റ്റാർ ഹോട്ടലുകൾക്കാണ് ബാർ ലൈസൻസ് നൽകിയത്. നെടുമ്പാശ്ശേരി സാജ് ഹോട്ടൽസ് , വയനാട് വൈത്തിരി റിസോർട്സ്, തൃശൂർ ജോയ്സ് പാലസ് എന്നിവയാണവ.