നെഹ്‌റു ട്രോഫി വള്ളംകളി നവംബർ 10 ന്

ചൊവ്വ, 9 ഒക്‌ടോബര്‍ 2018 (18:03 IST)
തിരുവനന്തപുരം: നെഹ്‌റു ട്രോഫി വള്ളംകളി നവംബർ 10ന് നടത്താൻ തീരുമാനമായി. നെഹ്‌റു ട്രോഫി ബോട്ട് റേസ് സൊസൈറ്റിയുടെ യോഗത്തിലാണ് വള്ളംകളി നടത്താനുള്ള തീയതിയിൽ അന്തിമ തീരുമാനമായത്.  
 
നേരത്തെ ഓഗസ്റ്റ് മാസം രണ്ടാം ശനിയാഴ്ച നടത്താനിരുന്ന വള്ളംകളി പ്രളയത്തെ തുടർന്ന് മാറ്റിവക്കുകയായിരുന്നു. വെള്ളപൊക്കത്തെ തുടർന്ന് വലിയ തകർച്ച നേരിട്ട കുട്ടനാടിന്റെ പുനരുജ്ജീവനത്തിന് വേണ്ടിയാവും വള്ളംകളി നടത്തുക. രണ്ടാം ശനിയാഴ്ച തന്നെ വള്ളംകളീൽ നടത്തണം എന്ന പൊതു അഭിപ്രായത്തിന്റെ അടിസ്ഥാനത്തിലാണ് നവംബർ 10ന് നടത്താൻ തീരുമാനിച്ചത്. 
 
നെ‌ഹ്‌റു ട്രോഫി വള്ളംകളിയോടൊപ്പം തന്നെ ലീഗടിസ്ഥാനത്തിൽ വള്ളംകളി മത്സരങ്ങൾ നടത്താൻ നേരത്തെ തീരുമാനിച്ചിരുന്നെങ്കിലും ചെലവു ചുരുക്കി നടത്തുന്നതിനാൽ ഇത്തവണ ലീഗടിസ്ഥാ‍നത്തിൽ വള്ളംകളി മത്സരങ്ങൾ നടത്തിയേക്കില്ല.  

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍