മലദ്വാരത്തില്‍ നിന്ന് ഒരുകോടിയുടെ സ്വര്‍ണ്ണം പിടികൂടി!
ശനി, 21 ജൂണ്‍ 2014 (12:04 IST)
ഒരു കോടി രൂപയുടെ സ്വര്‍ണം മലദ്വാരത്തിനകത്ത് ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ച മൂന്നു പേരെ നെടുമ്പാശേരി വിമാനത്താവളത്തില്‍ കസ്റ്റംസ് പിടികൂടി. മലപ്പുറം സ്വദേശികളാണ് പിടിയിലായത്. ദുബായില്‍ നിന്നുള്ള സ്പൈസ് ജെറ്റ് വിമാനത്തില്‍ എത്തിയവരാണ് മൂന്നുപേരും.
ഇവരില്‍ നിന്നായി രണ്ടരക്കിലോ സ്വര്‍ണം പിടിച്ചെടുത്തു. 116 ഗ്രാം വീതമുള്ള ഏഴ് സ്വര്‍ണ ബിസ്കറ്റുകള്‍ വീതം ഇവര്‍ മലദ്വാരത്തില്‍ ഒളിപ്പിച്ച് കടത്താന്‍ ശ്രമിക്കുകയായിരുന്നു. വിമാനത്താവളത്തിലെ അത്യന്താധുനിക ഹാന്‍ഡ് മെറ്റല്‍ ഡിറ്റക്ടര്‍ കൊണ്ട് നടത്തിയ പരിശോധനയിലാണ് ഇവര്‍ കുടുങ്ങിയത്
സമീപകാലത്തെ ഏറ്റവും വലിയ സ്വര്‍ണ വേട്ടയാണിത്. ഇവരെ ചോദ്യം ചെയ്ത് വരികയാണ്. ഇവര്‍ പലതവണ സ്വര്‍ണം കടത്തിയിട്ടുണ്ടെന്ന് കസ്റ്റംസിനോട് സമ്മതിച്ചിട്ടുണ്ട്. വിദഗ്‌ദ്ധമായി സ്വര്‍ണം ഒളിപ്പിക്കാന്‍ ദുബായില്‍ ചൈനക്കാരന്റെ നേതൃത്വത്തില്‍ പ്രത്യേക പരിശീലനം നല്‍കുന്നതായി ഇവര്‍ വെളിപ്പെടുത്തി.