ഗെയിംസ് ക്രമക്കേട്; ഉപ്പുതിന്നവരൊക്കെ വെള്ളം കുടിക്കും: തിരുവഞ്ചൂര്‍

വ്യാഴം, 12 ഫെബ്രുവരി 2015 (13:43 IST)
ദേശീയ ഗെയിംസ് നടത്തിപ്പില്‍ ക്രമക്കേട് ആരോപണങ്ങല്‍ ഉയരുന്നതിനിടെ ഉപ്പ് തിന്നവര്‍ ആരായാലും അവര്‍ വെള്ളം കുടിക്കുമെന്ന് കായികമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. ഗെയിംസ് നടത്തിപ്പുമായി ബന്ധപ്പെട്ട് ഏതന്വേഷണവും നേരിടാന്‍ തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു. തിരുവനന്തപുരത്ത് നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് തിരുവഞ്ചൂര്‍ ഇക്കാര്യം പറഞ്ഞത്.
 
ഗെയിംസുമായി ബന്ധപ്പെട്ട് മാദ്ധ്യമങ്ങള്‍ അനാവശ്യ വിവാദങ്ങള്‍ ഉണ്ടാക്കുകയാണ്. മാദ്ധ്യമങ്ങള്‍ എഴുതിപ്പിടിപ്പിക്കുന്നതിന് മറുപടി നല്‍കാന്‍ തനിക്കാനാവില്ലെന്നും മന്ത്രി പറഞ്ഞു. ദേശീയ ഗെയിംസ് നടത്തിപ്പിനെ പ്രധാനമന്ത്രി പോലും അഭിനന്ദിച്ചതാണ്. മീറ്റില്‍ പങ്കെടുത്ത താരങ്ങള്‍ക്കോ സംസ്ഥാനങ്ങള്‍ക്കോ ഒരു പരാതിയും ഇല്ലെന്നും അദ്ദേഹം അവകാശപ്പെട്ടു. 
 
ഗെയിംസ് നടത്തിപ്പില്‍ എല്ലാവരും പൂര്‍ണ തൃപ്തിയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. എന്നാല്‍ വാര്‍ത്താ സമ്മേളനങ്ങള്‍ നടത്തുന്ന മൂന്നോ നാലോ പേരാണ് ഗെയിംസിന്റെ പേരില്‍ വിവാദങ്ങള്‍ ഉണ്ടാക്കുന്നതെന്നും ചീഫ് സെക്രട്ടറി ജിജി തോംസണിന്റെ പേരെടുത്ത് പറയാതെ തിരുവഞ്ചൂര്‍ സൂചിപ്പിച്ചു. 
 
 
 
മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്  ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.

വെബ്ദുനിയ വായിക്കുക