‘നായര്‍ ബാങ്ക്’ ആശയവുമായി സുരേഷ് ഗോപി

തിങ്കള്‍, 5 ഒക്‌ടോബര്‍ 2015 (11:03 IST)
‘നായര്‍ ബാങ്ക്’ ആശയവുമായി നടന്‍ സുരേഷ് ഗോപി. ഡല്‍ഹിയില്‍ ഗ്ലോബല്‍ എന്‍ എസ് എസ് സമ്മേളനത്തില്‍ സംസാരിക്കവെയാണ് സുരേഷ് ഗോപി ഈ ആശയം പങ്കു വെച്ചത്.  സംവരണം ആവശ്യപ്പെടുന്നതിനു പകരം സ്വയം ശാക്തീകരിക്കുകയാണു നായന്മാര്‍ ചെയ്യേണ്ടതെന്നും സുരേഷ് ഗോപി പറഞ്ഞു.
 
മന്നത്തു പത്മനാഭന്‍ വിഭാവനം ചെയ്ത 'എല്ലാവര്‍ക്കും തുല്യത' എന്ന തത്ത്വം നിറവേറണമെങ്കില്‍ നായന്മാര്‍ സ്വന്തമായ സംവരണതത്ത്വം ആവിഷ്‌കരിക്കണം.  ഇതിനുള്ള ഒരു വഴിയാണ് നൂറോ ഇരുനൂറോ കോടി ആസ്തിയുള്ള നായര്‍ ബാങ്കെന്നും സുരേഷ് ഗോപി പറഞ്ഞു.
 
ഞാന്‍ ഒരു കോടി കൊടുത്താല്‍ രണ്ടു കോടി നല്‍കാമെന്നാണ് മോഹന്‍ലാലിന്റെ വാഗ്ദാനം. പ്രിയദര്‍ശന്‍ അടക്കമുള്ളവര്‍ സഹകരിക്കാമെന്നേറ്റു. ലോകമെമ്പാടുമുള്ള നായന്മാരുടെ സാമ്പത്തികസംഗമം ഇതിനായി സംഘടിപ്പിക്കണമെന്നും സുരേഷ് ഗോപി പറഞ്ഞു.
 
മുതിര്‍ന്ന ബി ജെ പി നേതാവും മുന്‍ ഉപപ്രധാനമന്ത്രിയുമായ എല്‍ കെ അദ്വാനി എന്‍ എസ് എസ് സമ്മേളനം ഉദ്ഘാടനം ചെയ്തു. 

വെബ്ദുനിയ വായിക്കുക