ലിബർട്ടി എന്ന വാക്കിന്റെ അർത്ഥം ഫാസിസം എന്നല്ലേ?; ലിബർട്ടി ബഷീറിനെതിരെ എൻ എസ് മാധവൻ

തിങ്കള്‍, 2 ജനുവരി 2017 (18:32 IST)
മലയാള സിനിമ പ്രതിസന്ധിയുടെ നടുക്കളത്തിലാണ്. അന്യഭാഷാസിനിമകളെ സപ്പോർട്ട് ചെയ്ത് തീയേറ്റർ ഉടമകൾ നിലപാട് സ്വീകരിക്കുമ്പോൾ പ്രതിസന്ധിയുടെ തീച്ചൂളയിൽപെട്ട് ഉരുകുകയാണ് മലയാള സിനിമയും പ്രവർത്തകരും. വിഷയത്തിൽ ഫിലിം എക്‌സിബിറ്റേഴ്‌സ് പ്രസിഡന്റ് ലിബര്‍ട്ടി ബഷീറിനെതിരെ രൂക്ഷമായി പ്രതികരിച്ച് നിരവധി പേർ രംഗത്തെ‌ത്തിയിരുന്നു. തുടർന്ന് പ്രശസ്ത എഴുത്തുകാരൻ ലിബർട്ടി ബഷീറും ഇപ്പോൾ രംഗത്തെത്തിയിരിക്കുകയാണ്.
 
മലയാളത്തില്‍ ലിബര്‍ട്ടി എന്ന വാക്കിന്റെ അര്‍ത്ഥം ഫാസിസം അല്ലേ എന്ന് എ ന്‍എസ് മാധവന്‍ ട്വിറ്ററിലൂടെ ചോദിച്ചു. മലയാളവാരികകൾ ഹിന്ദി, തമിഴ്‌ കഥകൾ മാത്രമേ പ്രസിദ്ധികരിക്കുള്ളൂ എന്ന് പറഞ്ഞാൽ? തിയറ്ററുടമകളുടെ ഫാസിസം സർക്കാർ നിയമം ഉപയോഗിച്ച്‌ തകർക്കുക എന്നും അദ്ദേഹം ട്വിറ്ററിലൂടെ വ്യക്തമാക്കി.
 
നേരത്തെ അമ്മ പ്രസിഡന്റും എംപിയുമായ ഇന്നസെന്റിനെതിരെ ലിബര്‍ട്ടി ബഷീര്‍ രംഗത്തെത്തിയിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് തീയേറ്റർ ഉടമകളെ ഭയപ്പെടുത്താൻ നോക്കേണ്ട ഇന്നസെന്റേ എന്ന് ബഷീർ തിരിച്ചും മറുപടി നൽകിയിരുന്നു. 

വെബ്ദുനിയ വായിക്കുക