സാക്കിര്‍ നായിക്കിനെ പിന്തുണച്ച് മുസ്ലിം ലീഗ്; നായിക്കിനെ അകാരണമായി വേട്ടയാടുന്നുവെന്ന് ഇ ടി മുഹമ്മദ് ബഷീര്‍

തിങ്കള്‍, 11 ജൂലൈ 2016 (09:54 IST)
ബംഗ്ലാദേശ് ഭീകരാക്രമണത്തെ തുടര്‍ന്ന് ഇന്ത്യ നിരീക്ഷിക്കണമെന്ന് ബംഗ്ലാദേശ് ആവശ്യപ്പെട്ട വിവാദ മത പ്രഭാഷകനായ സാക്കിര്‍ നായിക്കിനെ പിന്തുണച്ച് മുസ്ലിംലീഗ് രംഗത്ത്. സാക്കിര്‍ നായിക്കിനെ അകാരണമായി വേട്ടയാടുകയാണെന്നും അദ്ദേഹത്തിനെതിരെയുള്ള നടപടികള്‍ മുന്‍വിധിയോടെയാണെന്നും മുസ്ലീം ലീഗ് സംസ്ഥാന നിര്‍വ്വാഹക സമിതി യോഗത്തിനു ശേഷം ഇടി മുഹമ്മദ് ബഷീര്‍ മാധ്യമങ്ങളോട് പറഞ്ഞു. 
 
മുസ്ലീം ലീഗിന്റെ പ്രധാന വോട്ട് ബാങ്കായ മുജാഹിദ് വിഭാഗങ്ങള്‍ക്കിടയില്‍ കനത്ത സ്വാധീനമുള്ള മത പ്രചാരകനാണ് സാക്കിര്‍ നായിക്ക്. ബംഗ്ലാദേശിലെ ധാക്കയില്‍ നടന്ന സ്‌ഫോടനത്തിനും ശേഷമാണ് ഡോ. സാക്കിര്‍ നായിക്കിന്റെ പേര് ചര്‍ച്ചാ വിഷയമായത്. 
 
മത പ്രഭാഷകനായി ഇദ്ദേഹത്തിന്റെ പ്രസംഗങ്ങള്‍ തീവ്രവാദത്തിന് പ്രേരിപ്പിക്കുന്നുവെന്നും ബംഗ്ലാദേശില്‍ സ്‌ഫോടനം നടത്തിയവര്‍ ഇദ്ദേഹത്തിന്റെ പ്രസംഗങ്ങളില്‍ ആകൃഷ്ടരായിരുന്നുവെന്നും പ്രചാരണമുയര്‍ന്നിരുന്നു. തുടര്‍ന്ന് ഇദ്ദേഹത്തിന്റെ പീസ് ടിവിയ്ക്ക് ഇന്ത്യയില്‍ നിരോധനം ഏര്‍പ്പെടുത്തുകയും ചെയ്തിട്ടുണ്ട്. 

 
ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം
 

വെബ്ദുനിയ വായിക്കുക