തിങ്കളാഴ്ച രാത്രി യുവാവ് കുത്തേറ്റ് മരിച്ചതിനെ തുടര്‍ന്ന് എസ്ഡിപിഐ കാസര്‍കോട് താലൂക്കില്‍ ഹര്‍ത്താലിന് ആഹ്വാനം ചെയ്തു. രാവിലെ ആറു മുതല്‍ വൈകിട്ട് ആറ് വരെയാണ് ഹര്‍ത്താല്‍. തിങ്കളാഴ്ച രാത്രിയാണ് രണ്ടംഗ സംഘം തളങ്കര കുന്നില്‍ സ്വദേശി സൈനുല്‍ ആബിദിനെ കുത്തിപ്പരുക്കേല്‍പ്പിച്ചത്. ഉടന്‍ തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.
തിങ്കളാഴ്ച രാത്രി 9.30 ഓടെ കാസര്‍കോട് എംജി റോഡിന് സമീപം ടിഎ ഇബ്രാഹിം സ്മാരക മന്ദിരത്തിന് താഴെ പ്രവര്‍ത്തിക്കുന്ന കട അടച്ച ശേഷം മടങ്ങാന്‍ ഒരുങ്ങിയ ആബിദിനെ ആക്രമികള്‍ കുത്തി പരിക്കേല്‍പ്പിക്കുകയായിരുന്നു. കടയുടമ മുഹമ്മദ് കുഞ്ഞിയുടെ മകനാണ് ആബിദ്.
പ്രതികള്‍ക്കുവേണ്ടി പൊലീസ് രാത്രിതന്നെ വ്യാപകമായ തെരച്ചില്‍ തുടങ്ങി. ഇതേ തുടര്‍ന്ന് കാസര്‍കോട്ടും പരിസരങ്ങളിലും സംഘര്‍ഷാവസ്ഥ ഉടലെടുത്തു. ജില്ലാ പൊലീസ് മേധാവി തോംസണ്‍ ജോസ്, ഡിവൈ എസ്പി ടിപി രഞ്ജിത് എന്നിവര്‍ സ്ഥലത്തത്തെി സ്ഥിഗതികള്‍ വിലയിരുത്തി.