'ഒരേ ഇലയിൽ ഭക്ഷണം കഴിച്ചവർ പോലും കരുണാകരനെ ചതിച്ചു' - ചെന്നിത്തലയെ ലക്ഷ്യം വെച്ച് മുരളീധരൻ

ബുധന്‍, 27 ഡിസം‌ബര്‍ 2017 (11:40 IST)
ഐഎസ്ആർഒ ചാരക്കേസുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം കെപിസിസി അധ്യക്ഷന്‍ എം എം ഹസ്സന്‍ നടത്തിയ വെളിപ്പെടുത്തലിൽ കോൺഗ്രസ് ആറ്റിയുലഞ്ഞിരുന്നു. വിവിധ കോണുകളിൽ നിന്ന് ഇതിനു് പ്രതികരണവും വന്നിരുന്നു. വിവാദവുമായി ബന്ധപ്പെട്ട് താന്‍ മിണ്ടാതിരുന്നത് പാർട്ടിക്കുള്ളിൽ പൊട്ടിത്തെറി ഉണ്ടാകുമല്ലോ എന്ന് കരുതിയാണെന്ന് കെ മുരളീധരൻ.
 
ഒന്നും മിണ്ടാത്തതിന്റെ അർത്ഥം സ്ഥാനം മോഹിക്കുന്നു എന്നല്ല. കേസുമായി ബന്ധപ്പെട്ട് എന്തെങ്കിലും സംസാരിച്ചാൽ പാർട്ടിക്കുള്ളിൽ വീണ്ടുമൊരു പൊട്ടിത്തെറി ഉണ്ടാകും. അന്ന് കരുണാകരന്റെ രാജി അനാവശ്യമായിരുന്നു അദ്ദേഹത്തെ ചതിച്ചത് ഒരുപാട് പേരാണ്.' - മുരളീധരൻ പറഞ്ഞു.
 
ഒഒരേ ഇലയില്‍ ഭക്ഷണം കഴിച്ചവര്‍ പോലും അദ്ദേഹത്തെ ചതിച്ചുവെന്നും മുരളീധരന്‍ പറഞ്ഞു. പാമോലിന്‍ കേസിലും രാജന്‍ കേസിലും കരുണാകരന് എതിരായ ഗൂഢാലോചനയാണ് നടന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയെ ആണ് മുരളീധരൻ ഉദ്ദേശിച്ചതെന്ന് ആരോപണമുണ്ടെങ്കിലും അദ്ദേഹം പേരു വെളിപ്പെടുത്തിയിട്ടില്ല. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍