തൊഴിലാളികള്‍ക്ക് 500 രൂപ കൂലി കൊടുക്കാന്‍ കഴിയില്ലെന്ന് തോട്ടമുടമകള്‍ വീണ്ടും

ഞായര്‍, 4 ഒക്‌ടോബര്‍ 2015 (16:51 IST)
തേയില തോട്ടം മേഖലയിലെ തൊഴിലാളികള്‍ക്ക് 500 രൂപ കുറഞ്ഞ കൂലിയായി നല്കാന്‍ കഴിയില്ലെന്ന് തോട്ടമുടമകള്‍. വരാനിരിക്കുന്നത് തണുപ്പുകാലമാണ്. തൊഴിലാളികള്‍ക്ക് ഇക്കാലത്ത് എന്തു ജോലി കൊടുക്കുമെന്നതിനെക്കുറിച്ചും കൂലിയെക്കുറിച്ചും നാളത്തെ യോഗത്തില്‍ ചര്‍ച്ച ചെയ്യുമെന്നുംതോട്ടമുടമകള്‍ വ്യക്തമാക്കി.
 
നിലവില്‍ തോട്ടം മേഖല കനത്ത നഷ്‌ടം നേരിടുകയാണ്. ഈ സമയത്ത് 500 രൂപ മിനിമം കൂലിയായി നല്‍കാന്‍ കഴിയില്ലെന്നും ഇപ്പോള്‍ നടക്കുന്ന സമരം തന്നെ വലിയ ഭാരമാണ് കമ്പനികള്‍ക്കുമേല്‍ ചുമത്തിയിരിക്കുന്നതെന്നും തോട്ടമുടമകള്‍ പറഞ്ഞു.
 
മൂന്നാറില്‍ പെമ്പിളെ ഒരുമൈയുടെ നേതൃത്വത്തില്‍ നടന്ന സമരത്തെ തുടര്‍ന്ന് നടന്ന ചര്‍ച്ചയിലാണ് 500 രൂപ എന്ന ഒത്തുതീര്‍പ്പില്‍ എത്തിയത്. എന്നാല്‍ പിന്നീട് പലതവണ ഇതിനെതിരെ തോട്ടമുടമകള്‍ രംഗത്തു വന്നിരുന്നു.

വെബ്ദുനിയ വായിക്കുക