മൂന്നാര്‍ കണ്ണന് ദേവന് എസ്റ്റേറ്റിലാണ് സമരം നടക്കുന്നത്. കമ്പനി പ്രതിനിധികള്‍ തൊഴില്‍മന്ത്രി ഷിബു ബേബി ജോണുമായി ചര്‍ച്ച നടത്തിയെങ്കിലും ചര്‍ച്ച പരാജയപ്പെട്ടു. ഞായറാഴ്ച എറണാകുളത്ത് വീണ്ടും ചര്‍ച്ച നടക്കും. ബോണസ് വര്‍ദ്ധിപ്പിക്കുന്ന കാര്യത്തില്‍ ഡയറക്ടര്‍ ബോര്‍ഡ് യോഗം ചേര്‍ന്നതിനു ശേഷം ഞായറാഴ്ച തീരുമാനം അറിയിക്കും.
അതേസമയം, തൊഴിലാളി സംഘടനകളുടെയൊന്നും പിന്തുണയില്ലാതെയാണ് മൂന്നാറില്‍ തൊഴിലാളികള്‍ സമരം നടത്തുന്നത്. സ്ത്രീകളാണ് സമരത്തിന് നേതൃത്വം നല്‍കുന്നത്. ആവശ്യങ്ങള്‍ അംഗീകരിക്കുന്നത് വരെ സമരം തുടരുമെന്നാണ് സമരക്കാരുടെ നിലപാട്.