'മുല്ലപ്പെരിയാറില്‍ നിന്ന് കൂടുതല്‍ വെള്ളം കൊണ്ടുപോകാമോ?' തമിഴ്‌നാടിനോട് കേരളം

ശനി, 30 ഒക്‌ടോബര്‍ 2021 (08:40 IST)
മുല്ലപ്പെരിയാര്‍ ഡാമിലെ ജലനിരപ്പ് 138 അടിയില്‍ തുടരുന്നു. ഡാം തുറന്നിട്ടും ജലനിരപ്പ് താഴുന്നില്ല. റൂള്‍ കര്‍വിലേക്ക് ജലനിരപ്പ് എത്തിക്കുകയാണ് ലക്ഷ്യമെന്ന് ജലവിഭവ മന്ത്രി റോഷി അഗസ്റ്റിന്‍ പറഞ്ഞു. മുല്ലപ്പെരിയാറിലേക്കുള്ള നീരൊഴുക്ക് തുടരുന്നു. അതാണ് ജലനിരപ്പ് താഴാതിരിക്കാന്‍ കാരണം. സ്പില്‍വേ വഴി കൂടുതല്‍ ജലം തുറന്നുവിടുന്നുണ്ട്. തമിഴ്‌നാട് കൊണ്ടുപോകുന്ന വെള്ളത്തിന്റെ അളവ് വര്‍ധിപ്പിക്കണമെന്നാണ് കേരളം ഇപ്പോള്‍ ആവശ്യപ്പെട്ടിരിക്കുന്നത്. തമിഴ്‌നാട് സര്‍ക്കാരിനു ഇക്കാര്യം ആവശ്യപ്പെട്ട് കേരളം കത്തയിച്ചിട്ടുണ്ടെന്നും മന്ത്രി റോഷി അഗസ്റ്റിന്‍ വ്യക്തമാക്കി. അതേസമയം, ഇടുക്കി അണക്കെട്ടില്‍ ജലനിരപ്പ് ഉയര്‍ന്നിട്ടില്ല. സ്ഥിതി നിയന്ത്രണവിധേയമാണെന്നും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും മന്ത്രി വ്യക്തമാക്കി. 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍