മുല്ലപ്പെരിയാര്‍ ഡാമിന്റെ സുരക്ഷയ്‌ക്ക് പ്രത്യേക സുരക്ഷാ സേന
മുല്ലപ്പെരിയാര്‍ ഡാമിന്റെ സുരക്ഷയ്‌ക്ക് പ്രത്യേക സംഘത്തെ നിയോഗിച്ചു. 124 പേര്‍ അടങ്ങുന്ന സുരക്ഷാ സേനയെ നിയോഗിക്കാനും ഇന്നു നടന്ന മന്ത്രിസഭാ യോഗത്തില്‍ തീരുമാനമായി.
ഓണക്കാലത്തെ വിലക്കയറ്റം തടയാന്‍ 100 കോടി രൂപ സര്‍ക്കാര്‍ അനുവദിച്ചു. ഇതില്‍ കണ്‍സ്യൂമര്‍ ഫെഡിന് 25 കോടി രൂപ നല്‍കും. സപ്ലെക്കോയ്‌ക്ക് 68 കോടി രൂപയും ഫോര്‍ട്ടികോര്‍പ്പിന് ഏഴുകോടി രൂപയുംവിതം നല്‍കും. അടഞ്ഞുകിടക്കുന്ന കശുവണ്ടി ഫാക്‌ടറികള്‍ തുറന്ന് പ്രവര്‍ത്തിക്കാനും തീരുമാനമായി.