മുല്ലപ്പെരിയാർ തുറന്നു, ഇടുക്കിയിൽ ജലനിരപ്പ് വീണ്ടും ഉയർന്നു; പുറത്തേക്കൊഴുക്കി വിടുന്നത് 10 ലക്ഷം ലിറ്റർ വെള്ളം

ബുധന്‍, 15 ഓഗസ്റ്റ് 2018 (08:45 IST)
കനത്ത മഴതുടരുന്ന പശ്ചാത്തലത്തിൽ മുല്ലപ്പെരിയാർ അണക്കെട്ടിലേക്കുള്ള നീരൊഴുക്ക് വർധിച്ച് ജലനിരപ്പിന്റെ അളവ് 141.42 അടിയായി ഉയർന്ന സാഹചര്യത്തിൽ ഇന്നു പുലർച്ചെ 2.35ന് സ്പിൽവേ ഷട്ടറുകൾ തമിഴ്നാട് തുറന്നിരുന്നു. ഇതോടെ ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് വീണ്ടും ഉയർന്നു.
 
രാവിലെ ഏഴിന് ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് 2398.56 അടിയാണ്. മുല്ലപ്പെരിയാർ അണക്കെട്ടിൽനിന്ന് വെള്ളം തുറന്നുവിട്ടതിനാൽ ചെറുതോണിയിൽനിന്ന് പുറത്തേക്കു ഒഴുക്കുന്ന വെള്ളത്തിന്റെ അളവ് കൂട്ടി. സെക്കൻഡിൽ പത്തു ലക്ഷം ലീറ്റർ (1000 ക്യുമെക്സ്) ആണ് പുറത്തേക്കു വിടുന്നത്.
 
ഇടുക്കി അണക്കെട്ടിൽ രാവിലെ എട്ടിന്റെ റീഡിങ് അനുസരിച്ച് ജലനിരപ്പ് 2398.66 അടിയായി ഉയർന്നു. പത്തുലക്ഷം ലീറ്റർ (1000 ക്യുമെക്സ്) വെള്ളമാണു പുറത്തുവിടുന്നത്. രാവിലെ എട്ടിന് മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് 141.2 അടിയായി ഉയർന്നിട്ടുണ്ട്. പരമാവധി ജലനിരപ്പ് 142 അടിയാണ്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍