നിപാ രാജകുമാരിക്കു ശേഷം കൊവിഡ് റാണി; ആരോഗ്യ മന്ത്രിക്കെതിരെ വിവാദ പരാമര്‍ശവുമായി മുല്ലപ്പള്ളി

ശ്രീനു എസ്

വെള്ളി, 19 ജൂണ്‍ 2020 (17:20 IST)
ആരോഗ്യ മന്ത്രിക്കെതിരെ വിവാദ പരാമര്‍ശവുമായി മുല്ലപ്പള്ളി. ആരോഗ്യ മന്ത്രി ശൈലജ ടീച്ചര്‍ നിപാ രാജകുമാരി, കൊവിഡ് റാണി പദവികള്‍ക്കായി നടക്കുകയാണെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ പരിഹാസിച്ചു. നിപാ കാലത്ത് ഗസ്റ്റ് ആര്‍ടിസ്റ്റിനെ പോലെയാണ് ആരോഗ്യമന്ത്രി  വന്നുപോയതെന്നും പരാമര്‍ശമുണ്ടായി.
പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല സെക്രട്ടറിയറ്റിന് മുന്നില്‍ നടത്തുന്ന ഉപവാസ സമരം ഉദ്ഘാടനം ചെയ്യവെയായിരുന്നു മുല്ലപ്പള്ളിയുടെ പരാമര്‍ശം.
 
മുല്ലപ്പള്ളിയുടെ പരാമര്‍ശത്തിനെതിരെ സോഷ്യല്‍ മീഡിയയില്‍ വിമര്‍ശനങ്ങള്‍ ഉയരുന്നുണ്ട്. സ്ത്രീത്വത്തിനോടുള്ള അവഹേളനമാണിതെന്നും വിമര്‍ശനം ഉയരുന്നു. ഇതിനിടെ നിപ പടര്‍ന്നു പിടിക്കുമ്പോള്‍ വടകര എംപിയായിരുന്ന മുല്ലപ്പള്ളി എവിടെയായിരുന്നുവെന്ന് സിസ്റ്റര്‍ ലിനിയുടെ ഭര്‍ത്താവ് പ്രതികരിച്ചു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍