നടി മുക്ത വിവാഹിതയായി. ഗായികയും ടെലിവിഷന്‍ അവതാരകയും നടിയുമായ റിമി ടോമിയുടെ സഹോദരന് റിങ്കു ടോമി മുക്തയുടെ കഴുത്തില്‍ മിന്നു ചാര്‍ത്തി. ഇടപ്പള്ളി സെന്റ് ജോര്‍ജ് പള്ളിയില്‍ വെച്ചായിരുന്നു വിവാഹം.
ക്രിസ്തീയ പരമ്പരാഗത വേഷമായ ചട്ടയും മുണ്ടും അണിഞ്ഞായിരുന്നു മുക്ത വിവാഹത്തിനെത്തിയത്. വിവാഹനിശ്ചയം ഓഗസ്റ്റ് 23ന് കൊച്ചിയില്‍ വെച്ച് നടന്നിരുന്നു.
ലാല്‍ ജോസിന്റെ ‘അച്ഛനുറങ്ങാത്ത വീട്’ എന്ന ചിത്രത്തിലൂടെ ആയിരുന്നു മുക്ത ചലച്ചിത്ര രംഗത്ത് എത്തിയത്. മലയാളസിനിമയ്ക്കൊപ്പം തമിഴ്സിനിമയിലും മുക്ത സജീവമാണ്. ആര്യ നായകനാകുന്ന വി എസ് ഒ പിയാണ് മുക്തയുടെ ഏറ്റവും പുതിയ ചിത്രം.