മുഹറം അവധിയില്‍ മാറ്റം

വ്യാഴം, 4 ഓഗസ്റ്റ് 2022 (16:53 IST)
മുഹറം അവധി ഓഗസ്റ്റ് എട്ടില്‍ നിന്ന് ഒന്‍പതിലേക്ക് മാറ്റി. ഓഗസ്റ്റ് ഒന്‍പതിനായിരിക്കും മുഹറത്തോട് അനുബന്ധിച്ചുള്ള പൊതു അവധി. സ്‌കൂളുകള്‍ക്ക് പുറമേ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കും സ്വകാര്യ പൊതുമേഖലാ ബാങ്കുകള്‍ തുടങ്ങിയവയ്ക്കും അന്നേ ദിവസമായിരിക്കും മുഹറം അവധി. മുസ്ലിം സംഘടനകളുടെ ആവശ്യപ്രകാരമാണ് അവധിയില്‍ മാറ്റം വരുത്തിയത്. 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍