വീരേന്ദ്രകുമാറുമായി പിണറായി വേദി പങ്കിട്ടതില്‍ അസാധാരണമായി ഒന്നുമില്ലെന്ന് സുധീരന്‍

തിങ്കള്‍, 4 ജനുവരി 2016 (12:34 IST)
ജനതാദള്‍ (യു) നേതാവ് എം പി വീരേന്ദ്രകുമാറും സി പി എം പോളിറ്റ് ബ്യൂറോ അംഗം പിണറായി വിജയനും തമ്മില്‍ വേദി പങ്കിട്ടതില്‍ അസാധാരണമായി ഒന്നുമില്ലെന്ന് കെ പി സി സി അധ്യക്ഷന്‍ വി എം സുധീരന്‍. ജനരക്ഷായാത്രയ്ക്ക് മുന്നോടിയായി കാസര്‍കോട് വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
 
ഇരുവരും ഒരുമിച്ചു വേദി പങ്കിട്ടതു കൊണ്ട് രാഷ്‌ട്രീയമാറ്റമുണ്ടാകില്ല. രാഷ്‌ട്രീയ പാര്‍ട്ടി നേതാക്കള്‍ വേദി പങ്കിടുന്നത് നല്ലതാണ്. മാതൃഭൂമിയെയും പിണറായി വിജയനെയും വിമര്‍ശിച്ച പിണറായി വിജയന്റെ ശൈലി എല്ലാവര്‍ക്കും അറിയാവുന്നതാണ്. പിണറായി തെറ്റു തിരുത്തുന്നത് നല്ലതാണെന്നും സുധീരന്‍ പറഞ്ഞു.
 
കേരളരാഷ്‌ട്രീയത്തില്‍ ഗുണപരമായ മാറ്റം ജനരക്ഷായാത്രയിലൂടെ ഉണ്ടാകുമെന്നും സുധീരന്‍ പറഞ്ഞു. യു ഡി എഫ് ഒറ്റക്കെട്ടായി മുന്നോട്ട് പോകും. വര്‍ഗീയതയ്ക്കെതിരെ ശക്തമായ നിലപാടാണ് കോണ്‍ഗ്രസിന്റേതെന്നും ദേശീയ തലത്തില്‍ കോണ്‍ഗ്രസ് തിരിച്ചു വരവിന്റെ പാതയിലാണെന്നും സുധീരന്‍  പറഞ്ഞു.
 

വെബ്ദുനിയ വായിക്കുക