ഇനി മുതല്‍ മാര്‍ച്ച് 31 ന് സ്‌കൂള്‍ അടയ്ക്കില്ല ! അവധിക്കാലം തുടങ്ങുക വൈകി

വ്യാഴം, 1 ജൂണ്‍ 2023 (15:35 IST)
ഈ അധ്യയന വര്‍ഷം മുതല്‍ സംസ്ഥാനത്തെ സ്‌കൂളുകളില്‍ മധ്യവേനലവധി ഏപ്രില്‍ ആറ് മുതല്‍ എന്ന് വിദ്യാഭ്യാസമന്ത്രി വി.ശിവന്‍കുട്ടി. സ്‌കൂളുകളില്‍ 210 പ്രവൃത്തിദിവസം ഉറപ്പാക്കുമെന്നും മന്ത്രി പറഞ്ഞു. മുന്‍ വര്‍ഷങ്ങളിലെ പോലെ മാര്‍ച്ച് 31 ന് സ്‌കൂളുകള്‍ അടച്ച് ഏപ്രില്‍ ഒന്ന് മുതല്‍ അവധിക്കാലം തുടങ്ങുന്ന രീതിക്കാണ് മാറ്റം വരാന്‍ പോകുന്നത്. സ്‌കൂള്‍ പ്രവേശനോത്സവത്തിന്റെ സംസ്ഥാനതല ഉദ്ഘാടന ചടങ്ങില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു മന്ത്രി. അവധി കഴിഞ്ഞ് ജൂണ്‍ ഒന്നിന് തന്നെ സ്‌കൂളുകള്‍ തുറക്കും. ഈ അധ്യയന വര്‍ഷം കുട്ടികള്‍ക്ക് 210 പ്രവൃത്തി ദിവസങ്ങള്‍ ഉറപ്പാക്കും വിധമുള്ള അക്കാദമിക കലണ്ടറാണ് തയ്യാറാക്കുന്നതെന്നും മന്ത്രി പറഞ്ഞു. 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍