പ്രധാനമന്ത്രി നരേന്ദ്ര മോഡി സമ്പൂര്‍ണ പരാജയമെന്ന് വി എച്ച് പി നേതാവ് പ്രവീണ്‍ തൊഗാഡിയ

ചൊവ്വ, 2 ഓഗസ്റ്റ് 2016 (12:29 IST)
പ്രധാനമന്ത്രി നരേന്ദ്ര മോഡിക്കെതിരെ രൂക്ഷവിമര്‍ശനവുമായി വി എച്ച് പി നേതാവ് പ്രവീണ്‍ തൊഗാഡിയ. രാജ്യത്തെ കര്‍ഷകരുടെ പ്രശ്നങ്ങളും തൊഴിലില്ലായ്മയും പരിഹരിക്കുന്നതില്‍ മോഡി പരാജയപ്പെട്ടെന്നും തൊഗാഡിയ ആരോപിച്ചു. മാതൃഭൂമി ന്യൂസിന് നല്കിയ പ്രത്യേക അഭിമുഖത്തിലാണ് അദ്ദേഹം ഇങ്ങനെ പറഞ്ഞത്.
 
മുസ്ലിം അല്ലാത്തവര്‍ക്ക് നേരെ ആസൂത്രിത ആക്രമണങ്ങള്‍ നടന്നുവരികയാണ്. അതിനായി ഉപയോഗിച്ചു വരുന്ന ആയുധങ്ങളില്‍ ഒന്നാണ് ലൌ ജിഹാദ്. ലൌ ജിഹാദിനെ നേരിടാന്‍ ക്രിസ്ത്യാനികളോട് സഹകരിക്കാന്‍ തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു. വിദേശനയം, വിലക്കയറ്റം, തൊഴിലില്ലായ്മ തുടങ്ങിയ വിഷയങ്ങളില്‍ മോഡി പരാജയപ്പെട്ടെന്നും അദ്ദേഹം ആരോപിച്ചു.
 
കശ്‌മീരി പണ്ഡിറ്റുകള്‍ക്ക് നല്കിയ വാക്ക് മോഡി സര്‍ക്കാര്‍ പാലിച്ചില്ല. കശ്‌മീരിലെ സംഘര്‍ഷം തടയാനും സാധിച്ചില്ല. മോഡിയുടെ നയതന്ത്രം ഗുണം ചെയ്യുമോയെന്ന് ഫലം വരുമ്പോള്‍ അറിയാമെന്നും അദ്ദേഹം പറഞ്ഞു.

വെബ്ദുനിയ വായിക്കുക