കഴിഞ്ഞ നാലാം തിയതി പുലര്‍ച്ചെ റെയില്‍വേ സ്റ്റേഷനില്‍ നിന്നും വരികയായിരുന്ന സ്റ്റീഫന്റെ മൊബൈല്‍ സ്‌കൂട്ടറില്‍ വന്ന പ്രതി തട്ടിയെടുക്കുകയായിരുന്നു. ഇയാള്‍ വന്ന വണ്ടിയുടെ നമ്പര്‍ സിസിടിവി ദൃശ്യങ്ങളിലൂടെ മനസ്സിലാക്കിയ പോലിസ് വണ്ടിയുടെ ഉടമയും പ്രതിയുടെ സുഹൃത്തുമായ പെണ്‍കുട്ടിയെ ചോദ്യം ചെയ്തപ്പോളാണ് പ്രതിയെ കുറിച്ചുള്ള വിവരങ്ങള്‍ ലഭിച്ചത്.
ഓണ്‍ലൈന്‍ ഫുഡ് ഡെലിവറി ബോയ് ആയ ഇയാള്‍ കലൂര്‍ ഭാഗത്തുള്ള ഹോസ്റ്റലുകളില്‍ മാറി മാറി താമസിച്ചു വരികയായിരുന്നു. തുടര്‍ന്ന് പെണ്‍കുട്ടിയെ കൊണ്ടു തന്ത്രപൂര്‍വം പോലിസ് ഇയാളെ കച്ചേരിപ്പടിയിലേക്കു വിളിച്ചു വരുത്തി പിടികൂടുകയായിരുന്നു. ചോദ്യം ചെയ്യലില്‍ മുപ്പതോളം മൊബൈല്‍ ഫോണുകള്‍ മോഷണം നടത്തിയിട്ടുള്ളതായി ഇയാള്‍ സമ്മതിച്ചതായി പോലിസ് പറഞ്ഞു. പാതിരാത്രി ജെന്റ്‌സ് ഹോസ്റ്റലുകളില്‍ കയറി മൊബൈല്‍ മോഷണം നടത്തുകയാണ് ഇയാളുടെ പതിവ്, കൂടാതെ സ്‌കൂട്ടറില്‍ എത്തി വഴി യാത്രക്കാരോട് ഒന്ന് ഫോണ്‍ ചെയ്യണം എന്ന് പറഞ്ഞു മൊബൈല്‍ വാങ്ങുകയും അതുമായി കടന്നു കളയുകയും ചെയ്യും.
മോഷണം നടത്തിയ ഫോണുകള്‍ ഇയാള്‍ പല പല സ്ഥലങ്ങളിലാണ് വില്‍പ്പന നടത്തിയിട്ടുള്ളത്. നോര്‍ത്ത് എസ്എച്ച് ഒ സിബി ടോം, എസ് ഐ അനസ്, എഎസ് ഐ ശ്രീകുമാര്‍, സീനിയര്‍ സിപിഒ വിനോദ് കൃഷ്ണ, സിപിഒ അജിലേഷ് എന്നിവര്‍ ചേര്‍ന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു. തെളിവെടുപ്പിനായി ഇയാളെ പിന്നീട് കസ്റ്റഡിയില്‍ വാങ്ങുമെന്നും പോലിസ് അറിയിച്ചു.