തൃശൂരിൽ തിയേറ്റർ ഉടമ അയൽവാസിയെ വെട്ടിക്കൊന്നു. ഇരിങ്ങാലക്കുടയിലാണ് സംഭവം. മാപ്രാണം വർണ തിയറ്റർ ഉടമ സഞ്ജുവാണ് സമീപ വാസിയായ വാലത്ത് രാജനെ വെട്ടിക്കൊലപ്പെടുത്തിയത്. തിയ്യറ്ററിന് സമീപത്തുള്ള ഇടുങ്ങിയ വഴിയിൽ തിയ്യറ്ററുമ അയ്യാളുടെ സ്വകാര്യ വാഹനം പാർക്ക് ചെയ്ത് വഴിമുടക്കുകയായിരുന്നു. ഇതേതുടർന്ന് സ്വന്തം വീട്ടിലേക്ക് പോകാൻ പോലും കഴിയാതെ വന്ന രാജൻ സഞ്ജുവിനോട് കയർത്തു സംസാരിക്കുകയും ഒടുവിൽ കലഹത്തിൽ കലാശിക്കുകയും ചെയ്തു.