ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് സര്‍ക്കാര്‍ പൂഴ്ത്തിവച്ചത് ക്രിമിനല്‍ കുറ്റമാണെന്ന് എംഎം ഹസന്‍. ലൈംഗിക ചൂഷണം തൊഴിലിടങ്ങളില്‍ ഉണ്ടായാല്‍ കേസെടുക്കാന്‍ നാലര വര്‍ഷം കാത്തുനില്‍ക്കണമോയെന്ന് യുഡിഎഫ് കണ്‍വീനര്‍ കൂടിയായ എം എം ഹസന്‍ ചോദിച്ചു. ഇക്കാര്യത്തില്‍ ലേഡി ഐപിഎസ് ഓഫീസര്‍ അന്വേഷണം നടത്തണമെന്നും റിപ്പോര്‍ട്ടിലെ കാര്യങ്ങള്‍ പഠിക്കണമെന്നും നിയമനടപടിയെടുക്കണമെന്നും ഹസന്‍ ആവശ്യപ്പെട്ടു.