'എംഎല്‍എ ഹോസ്റ്റലില്‍ മുറിയെടുത്ത് നല്‍കിയത് ശരത്ചന്ദ്ര പ്രസാദ് '
മുന്‍ എംഎല്‍എ ശരത്ചന്ദ്ര പ്രസാദിന്റെ അറിവോടെയാണ് ബ്ലാക്ക്മെയില്‍ പെണ്‍വാണിഭ കേസിലെ പ്രതി ജയചന്ദ്രന് എംഎല്‍എ ഹോസ്റ്റലില്‍ താമസിച്ചതെന്ന് സുനില്‍ കൊട്ടാരക്കരയുടെ പിതാവ്.
ജയചന്ദ്രന് എംഎല്‍എ ഹോസ്റ്റലില്‍ മുറിയെടുത്തത് ശരത്ചന്ദ്ര പ്രസാദിന്റെ പേര് പറഞ്ഞാണ്. ഇതിനായി ശരത്ചന്ദ്ര പ്രസാദ് ഹോസ്റ്റലില്‍ നേരിട്ടെത്തിയെന്നും സുനില്‍ കൊട്ടാരക്കരയുടെ പിതാവ് വ്യക്തമാക്കി. സുനില്‍ മുറിയില്‍ എത്തിയപ്പോള്‍ ജയചന്ദ്രന് മുറിയില്‍ ഉണ്ടായിരുന്നെന്നും സുനിലിന്റെ പിതാവ് പറഞ്ഞു. ശരത്ചന്ദ്ര പ്രസാദ് പറഞ്ഞിട്ടാണ് താന്‍ താമസിക്കുന്നതെന്ന് ജയചന്ദ്രന് പറഞ്ഞതായും സുനിലിന്റെ പിതാവ് പറഞ്ഞു.
ബ്ലാക്ക്മെയില്‍ പെണ്‍വാണിഭ കേസിലെ പ്രതി ജയചന്ദ്രന് എംഎല്‍എ ഹോസ്റ്റലില്‍ താമസിച്ച സംഭവം വിവാദമായതോടെ കെപിസിസി ഭാരവാഹിയായ സുനില്‍ കൊട്ടാരക്കരയ്ക്കാണ് താന്‍ മുറി എടുത്ത് നല്‍കിയതെന്നായിരുന്നു ശരത്ചന്ദ്ര പ്രസാദിന്റെ വാദം. ഇതിനെതിരെയാണ് സുനില്‍ കൊട്ടാരക്കരയുടെ പിതാവ് രംഗത്തെത്തിയത്.