ന്യൂനപക്ഷ ക്ഷേമം; കൂടുതല്‍ കേന്ദ്രസഹായം വേണമെന്ന് മന്ത്രി മഞ്ഞളാംകുഴി അലി

വെള്ളി, 21 നവം‌ബര്‍ 2014 (18:25 IST)
ന്യൂനപക്ഷ ക്ഷേമത്തിന് കേന്ദ്ര പദ്ധതികളില്‍ നിന്നുള്ള കൂടുതല്‍ സഹായം കേരളത്തിന് ലഭിക്കാന്‍ ക്രിയാത്മകമായ പിന്തുണ നല്‍കണമെന്ന് മന്ത്രി മഞ്ഞളാംകുഴി അലി ദേശീയ ന്യൂനപക്ഷ കമ്മീഷനോട് അഭ്യര്‍ത്ഥിച്ചു. കേരളത്തിലെത്തിയ ദേശീയ ന്യൂനപക്ഷ കമ്മീഷനംഗം ഫരീദാ അബ്ദുള്ളാഖാനുമായി മന്ത്രിയുടെ ചേമ്പറില്‍ നടത്തിയ ചര്‍ച്ചയിലാണ് ഇക്കാര്യം ആവശ്യപ്പെട്ടത്.

ന്യൂനപക്ഷ വിദ്യാര്‍ത്ഥികള്‍ക്കുള്ള സ്‌കോളര്‍ഷിപ്പിന് കേരളത്തിന് കൂടുതല്‍ ധനസഹായം ആവശ്യമാണ്. ന്യൂനപക്ഷ ക്ഷേമത്തിനായി ജില്ലാ കേന്ദ്രീകൃതമായി തയ്യാറാക്കിയ മള്‍ട്ടിസെക്ടര്‍ ഡവലപ്‌മെന്റ് പ്രോഗ്രാം കേരളത്തില്‍ ബ്ലോക്ക് അടിസ്ഥാനത്തില്‍ നടപ്പാക്കാന്‍ കേന്ദ്രത്തിന്റെ അനുവാദമുണ്ടാവണമെന്നും മന്ത്രി പറഞ്ഞു.

ന്യൂനപക്ഷ ക്ഷേമം ലക്ഷ്യമാക്കി സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കുന്ന പദ്ധതികള്‍ അഭിനന്ദനാര്‍ഹമാണെന്ന് ദേശീയ ന്യൂനപക്ഷ കമ്മീഷന്‍ അഭിപ്രായപ്പെട്ടു. സംസ്ഥാന ന്യൂനപക്ഷ കമ്മീഷന്‍ അധ്യക്ഷന്‍ എ.എം. വീരാന്‍കുട്ടി, അംഗങ്ങളായ വി.വി. ജോഷി, കെ.പി. മറിയുമ്മ, ഡയറക്ടര്‍ പി. നസീര്‍ മുന്‍മന്ത്രി നാലകത്ത് സൂപ്പി തുടങ്ങിയവര്‍ സംബന്ധിച്ചു.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്  ചെയ്യുക. ഫേസ്ബുക്കിലും  ട്വിറ്ററിലും പിന്തുടരുക.

വെബ്ദുനിയ വായിക്കുക