സംസ്ഥാനത്ത് രൂക്ഷമാകുന്ന വൈദ്യുതി പ്രതിസന്ധി പരിഹരിക്കാന്‍ സോളാര്‍ വൈദ്യുതി വാങ്ങും: വൈദ്യുതി വകുപ്പ് മന്ത്രി

ചൊവ്വ, 11 ഒക്‌ടോബര്‍ 2016 (15:44 IST)
കടുത്ത വൈദ്യുതി പ്രതിസന്ധിയാണ് സംസ്ഥാനം നേരിടുന്നതെന്ന് വൈദ്യുതി വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. എന്നാല്‍ ഇക്കാരണം പറഞ്ഞ് വരുന്ന അഞ്ചു വര്‍ഷം സംസ്ഥാനത്ത് ലോഡ് ഷെഡ്ഡിംഗോ പവര്‍കട്ടോ ഉണ്ടായിരിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. 
 
വൈദ്യുതി വിതരണം സംബന്ധിച്ചുളള കേന്ദ്ര സര്‍ക്കാരിന്റെ പുതിയ നയം സംസ്ഥാനത്തിന് കനത്ത തിരിച്ചടിയാണ്. രൂക്ഷമാകുന്ന് വൈദ്യുതി പ്രതിസന്ധി കണക്കിലെടുത്ത് 200 മെഗാവാട്ട് സോളാര്‍ വൈദ്യുതിയും 180 മെഗാവാട്ട് അധിക വൈദ്യുതിയും വാങ്ങാന്‍ തീരുമാനിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.    
 
ഡാമുകളില്‍ 45 ശതമാനം മാത്രമാണ് വെള്ളം ഉള്ളത്.  വൈദ്യുതി പ്രതിസന്ധി നേരിടാന്‍ പരിസ്ഥിതിക്ക് യോജിച്ച ജലവൈദ്യുത പദ്ധതികള്‍ ആവശ്യമാണ്. മൂന്ന് വര്‍ഷത്തിനകം സോളാര്‍ പദ്ധതികളില്‍ നിന്നും 700 മെഗാവാട്ട് വൈദ്യുതി ഉത്പാദിപ്പിക്കാനാണ് സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

വെബ്ദുനിയ വായിക്കുക