ഡിസംബര്‍ ഒന്നിന് പാല്‍വില ആറുരൂപ വര്‍ധിക്കുമ്‌ബോള്‍ 5.02 രൂപ കര്‍ഷകന് ലഭിക്കുമെന്നായിരുന്നു പ്രഖ്യാപനം. കൊഴുപ്പ് 3.5 ശതമാനവും എസ്എന്‍എഫ് എട്ടുശതമാനവുമുള്ള പാലിന് മാത്രമേ പ്രഖ്യാപിച്ച വില കിട്ടൂ. കറവക്കാലം മുഴുവന്‍ പാലിന് ഈ ഗുണനിലവാരം ലഭിക്കില്ലെന്നിരിക്കെ വര്‍ധിപ്പിച്ച വിലയുടെ ആനുകൂല്യം പൂര്‍ണമായും കര്‍ഷകന് ലഭിക്കില്ല. ഇതുവരെ ലഭിച്ചിരുന്ന വില ലിറ്ററിന് ശരാശരി 36 രൂപയാണ്. പുതുക്കിയ ചാര്‍ട്ടനുസരിച്ച് ലിറ്ററിന് ശരാശരി 40.04 രൂപമാത്രമേ കര്‍ഷകന് ലഭിക്കൂ. ഫലത്തില്‍ നാലുരൂപയുടെ വര്‍ധന മാത്രം.