എംബിബിഎസ് അവസാന വര്‍ഷ വിദ്യാര്‍ത്ഥിനിയെ കാണാനില്ലെന്ന പരാതിയില്‍ പോലീസ് അന്വേഷിണത്തിനൊടുവില് പെണ്‍കുട്ടിയെ കാമുകനൊപ്പം കണ്ടെത്തി. മട്ടാഞ്ചേരി സ്വദേശി അഞ്ജലിയെയാണ് പൊലീസ് പിടികൂടിയത്. കോഴിക്കോട് മെഡിക്കല്‍ കോളജില്‍ അവസാന വര്‍ഷ എംബിബിഎസ് വിദ്യാര്‍ത്ഥിനിയായ അഞ്ജലിയെ കാണാനില്ലെന്ന് മാതാവ് പോലീസില്‍ പരാതി നല്‍കിയിരുന്നു.
പരാതിയുടെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് ഇരുവരെയും മട്ടാഞ്ചേരിയിലെ കാമുകന്റെ വീട്ടില്‍ നിന്നും പോലീസ് അറസ്റ്റ് ചെയ്തത്. മട്ടാഞ്ചേരിയില്‍ ഒരു ചെരിപ്പ് കടയില്‍ ജോലിചെയ്യുന്ന കാമുകനൊപ്പം സ്വന്തം ഇഷ്ടപ്രകാരമാണ് പോയതെന്ന് യുവതി പൊലീസിന് മൊഴി നല്കി. പ്ലസ്ടുകാലം മുതല്ക്കു തന്നെ പ്രണയത്തിലായിരുന്ന ഇരുവരും വ്യത്യസ്ത മത വിഭാഗക്കാരാണ്. വീട്ടുകാര്‍ പ്രണയം എതിര്‍ത്തതോടെയാണ് യുവതി ഇറങ്ങി പോയത്.