ജലവകുപ്പ് ചോദിച്ചെങ്കിലും എൻ സി പിക്ക് കിട്ടിയത് ഗതാഗതം, പ്രാഗൽഭ്യം തെളിയിച്ച മാത്യു ടി തോമസിനെ ജലവകുപ്പ് ഏൽപ്പിക്കും

ബുധന്‍, 25 മെയ് 2016 (12:29 IST)
പിണറായി മന്ത്രിസഭയിൽ എൻ സി പിയുടെ മന്ത്രിയായ എ കെ ശശീന്ദ്രൻ ഗതാഗത വകുപ്പ് കൈകാര്യം ചെയ്യും. കോൺഗ്രസ് എസിന്റെ കടന്നപ്പള്ളി രാമചന്ദ്രൻ തുറമുഖ വകുപ്പ് കൈകാര്യം ചെയ്യും. ജനതാദാളിന്റെ മന്ത്രി മാത്യു ടി തോമസിനെ ജലവകുപ്പ് നൽകാനും ഘടകകക്ഷികളുമായുള്ള ചർച്ചയിൽ ധാരണയായതായി റിപ്പോർട്ട്.
 
എൻ സി പി ജലസേചന വകുപ്പ് ആവശ്യപ്പെട്ടെങ്കിലും ഗതാഗത വകുപ്പ് നൽകാനാണ് ഘടകകക്ഷി ചർച്ച തീരുമാനിച്ചത്. ഇതാദ്യമായാണ് എൻ സി പി വകുപ്പ് കൈകാര്യം ചെയ്യുന്നത്. കഴിഞ്ഞ എൽ ഡി എഫ് മന്ത്രിസഭയിൽ കോൺഗ്രസ് എസിന്റെ കടന്നപ്പള്ളി രാമചന്ദ്രൻ ദേവസ്വം വകുപ്പായിരുന്നു കൈകാര്യം ചെയ്തത്.
 
കഴിഞ്ഞ ഇടതുപക്ഷ മന്ത്രിസഭയിൽ മാത്യു ടി തോമസ് ഗതാഗത വകുപ്പായിരുന്നു കൈകാര്യം ചെയ്തത്. ഗതാഗത വകുപ്പ് നല്ല രീതിയിൽ കൈകാര്യം ചെയ്തെങ്കിലും ഇത്തവണ ജലസേചന വകുപ്പ് നൽകാനായിരുന്നു ഘടകകഷികളുമായുള്ള ചർച്ച തീരുമാനിച്ചത്. നൽകിയ വകുപ്പുകളിൽ സി പി ഐ തൃപ്തരാണെന്നും നേതാക്കൾ അറിയിച്ചു.

വെബ്ദുനിയ വായിക്കുക