സൈലന്റ് വാലിയിലെ വനം ഓഫിസിനുനേരേയും വയനാട് വെള്ളമുണ്ടയിലെ ഫോറസ്റ്റ് ഔട്ട്‌പോസ്റ്റിനു നേരേയും മാവോയിസ്റ്റുകള്‍ അക്രമം നടത്തി എന്ന വാര്‍ത്തകള്‍ക്ക് പിന്നലെ പാലക്കാട് വീണ്ടും മാവോയിസ്റ്റ് ആക്രമണ വാര്‍ത്ത പുറത്തുവന്നു. കെഎഫ്സി ചിക്കന്‍, മെക്ഡോണാള്‍സ് എന്നിവയുടെ വില്‍പനശാലകളാണ് ആക്രമിക്കപ്പെട്ടത്.
സായുധ വിപ്ലവത്തിന് ആഹ്വാനം ചെയ്യുന്ന പോസ്റ്ററുകള്‍ പതിപ്പിച്ചിട്ടുണ്ട്. സിപിഐ മാവോയിസ്റ്റ് പശ്ചിമഘട്ട സമിതിയുടെ പേരിലാണ് പോസ്റ്ററുകള്‍. ആക്രമണത്തില്‍ ആര്‍ക്കും പരുക്കില്ലെന്ന് പ്രാഥമിക നിഗമനം. സ്ഥാപനത്തിലെ സിസിടിവി ക്യാമകള്‍ ഭൂരിഭാഗവും ഇവര്‍ അടിച്ചു തകര്‍ത്തു. എന്നാല്‍ തകര്‍ക്കപ്പെടാതെ പോയ ക്യമറകളില്‍ പതിഞ്ഞ ദൃശ്യങ്ങള്‍ വീണ്ടെടുക്കാനാണ് പൊലീസ് ശ്രമിക്കുന്നത്.
അതേ സമയം വയനാട്ടിലും അട്ടപ്പാടിയിലും നടന്ന ആക്രമണത്തിനു പിന്നില്‍ മാവോയിസ്റ്റുകള്‍ തന്നെയാണെന്ന് ഇന്റലിജന്‍സ് സ്ഥിരീകരിച്ചു. കൂടുതല്‍ അക്രമങ്ങള്‍ ഉണ്ടാകാനിടയുണ്ടെന്നും ഇന്റലിജന്‍സ് വിലയിരുത്തുന്നു. വ്യത്യസ്ത ഇടങ്ങളില്‍ സമാനമായ ആക്രമങ്ങള്‍നടത്തുന്നതിലൂടെ തങ്ങളുടെ ശക്തി വ്യ്ക്തമാക്കുകകയാണ് മാവോയിസ്റ്റുകള്‍ ചെയ്യുന്നതെന്ന് പൊലീസ് കരുതുന്നു.