മാവോയിസം ഭീകരവാദമല്ല; മലപ്പുറത്ത് മാവോയിസ്റ്റ് പോസ്റ്റര്‍
മലപ്പുറത്ത് മാവോയിസ്റ്റ് അനുകൂല പോസ്റ്റര്‍. 'മാവോയിസം ഭീകരവാദം അല്ല. അടിച്ചമര്‍ത്തപ്പെട്ടവരുടെ വിമോചനത്തിനുള്ള വഴികാട്ടിയാണ്' എന്ന മുഖവരുയോടെയാണ് പോസ്റ്റര്‍ പതിച്ചിരിക്കുന്നത്. ചോക്കാട് ബസ് സ്റ്റാന്‍ഡ് പരിസരത്തെ ഭിത്തികളിലാണ് പോസ്റ്റര്‍ പതിച്ചിരിക്കുന്നത് ശ്രദ്ധയില്‍ പെട്ടത്.
സ്‌ക്കൂള്‍ വിദ്യാര്‍ഥികളെ ഉപയോഗപ്പെടുത്തിയുള്ള ലഹരി വിതരണത്തിനെതിരെ ജനകീയ പ്രതികരണം വേണം, സമീപത്തെ ആദിവാസി ഭൂമി കൈവശപ്പെടുത്തിയവര്‍ തിരിച്ചു നല്‍കുക, ആദിവാസി കോളനികള്‍ മദ്യമുക്തമാക്കുക തുടങ്ങിയവയാണ് പോസ്റ്ററിലെ ആവശ്യങ്ങള്‍. സംഭവത്തെപ്പറ്റി പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.