വിമന്‍ ഇന്‍ സിനിമ കളക്ടീവ് പൂര്‍ണ്ണതോതില്‍ പ്രവര്‍ത്തനമാരംഭിക്കാന്‍ പോകുന്നതേയുള്ളൂവെന്ന് നടി മഞ്ജു വാര്യര്‍. മലയാള സിനിമയിലെ പുരുഷന്‍മാര്‍ക്കെതിരെയുള്ള സംഘടനയോ, സംഘടിത കൂട്ടായ്‌മയോ അല്ല ഡബ്ല്യു സി സി എന്നും അവര്‍ പറഞ്ഞു.
സിനിമയിലെ സ്ത്രീകളുടെ ആശങ്കകളും പ്രശ്‌നങ്ങളും അവകാശങ്ങളും ചര്‍ച്ച ചെയ്യാനുള്ള വേദിയായിട്ടാണ് ഈ കൂട്ടായ്‌മ ആരംഭിച്ചത്. സര്‍ക്കാര്‍ പിന്തുണയോടെ പെന്‍ഷന്‍, സിനിമാ പഠനത്തിന് സ്‌കോളര്‍ഷിപ്പ്, മറ്റ് ക്ഷേമപദ്ധതികള്‍ എന്നീ മേഖലകളില്‍ ഇടപെടല്‍ ഉണ്ടാകും. ഇക്കാര്യമുള്‍പ്പെടയുള്ള ഭാവി പരിപാടികള്‍ ആലോചനയിലാണെന്നും വനിതയ്‌ക്ക് നല്‍കിയ അഭിമുഖത്തില്‍ മഞ്ജു പറഞ്ഞു.
ഡബ്ല്യു സി സിയുടെ ബൈലോയും മറ്റു കാര്യങ്ങളും തയ്യാറാക്കാനുണ്ട്. അതിനു ശേഷമാകും പൂര്‍ണ്ണതോതില്‍ പ്രവര്‍ത്തനം അരംഭിക്കുക. സിനിമയിലെ സ്ത്രീകള്‍ക്കായുള്ള ഒരു പൊതുവേദി എന്ന നിലയ്ക്കാണ് സംഘടന നിലകൊള്ളുന്നതെന്നും മഞ്ജു വ്യക്തമാക്കി.