‘സാമ്പത്തിക പ്രതിസന്ധി ഉണ്ടായാല്‍ കാരണം മദ്യനയം‘

തിങ്കള്‍, 1 സെപ്‌റ്റംബര്‍ 2014 (21:17 IST)
സംസ്‌ഥാനത്ത്‌ സാമ്പത്തിക പ്രതിസന്ധി ഉണ്ടായാല്‍ അതിന്‌ കാരണം പുതിയ മദ്യനയമെന്ന്‌ ധനമന്ത്രി കെ എം മാണി. ബാറുകള്‍ അടഞ്ഞു കിടക്കുമ്പോള്‍ ബിവറേജസ്‌ ഔട്ട്‌ലെറ്റുകള്‍ തുറന്ന്‌ പ്രവര്‍ത്തിക്കുന്നതിനെക്കുറിച്ച്‌ സര്‍ക്കാര്‍ ആലോചിക്കണമെന്നും കെ എം മാണി ആവശ്യപ്പെട്ടു. 
 
സര്‍ക്കാര്‍ തന്നെ ഇക്കാര്യത്തില്‍ മാതൃക കാട്ടണമെന്നും അദ്ദേഹം പറഞ്ഞു. അതേസമയം മറ്റൊരു കേസില്‍ സംസ്‌ഥാനത്തെ ഷാപ്പുകള്‍ ഒന്നാം തീയതി തുറന്ന്‌ പ്രവര്‍ത്തിക്കാമെന്ന്‌ സുപ്രീം കോടതി ഉത്തരവിട്ടു. 
 
എല്ലാ മാസവും ഒന്നാം തീയതി ഷാപ്പുകള്‍ അടച്ചിടണമെന്ന 2009-ലെ ഹൈക്കോടതി ഉത്തരവ്‌ സുപ്രീംകോടതി റദ്ദാക്കി. ഹൈക്കോടതി ഉത്തരവിനെതിരെ ഷാപ്പുടമകള്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ്‌ ഉത്തരവ്‌.
 

വെബ്ദുനിയ വായിക്കുക