മലയാലപ്പുഴയില്‍ പ്രധാന അധ്യാപികയെ ക്ലാസ്സില്‍ കയറി തല്ലിയെന്ന് പരാതി; മുഖത്ത് അടിയേറ്റ് വീണു

സിആര്‍ രവിചന്ദ്രന്‍

വെള്ളി, 16 ഓഗസ്റ്റ് 2024 (15:04 IST)
മലയാലപ്പുഴയില്‍ പ്രധാന അധ്യാപികയെ ക്ലാസ്സില്‍ കയറി തല്ലിയെന്ന് പരാതി. കൊഴുക്കുന്നം കെ എച്ച് എം എല്‍ പി എസിലെ പ്രധാന അധ്യാപിക ഗീതാ രാജനാണ് അടിയറ്റത്. സംഭവത്തില്‍ പ്രദേശവാസി കൂടിയായ വിഷ്ണുനായര്‍ എന്ന യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. ബുധനാഴ്ച വൈകുന്നേരമാണ് സംഭവം നടന്നത്. രണ്ടുമാസം മുമ്പും ഇത്തരത്തില്‍ യുവാവ് അക്രമണ സ്വഭാവം കാട്ടിയിട്ടുണ്ട്. അന്ന് പോലീസിലും പഞ്ചായത്തിലും വനിതാ സെല്ലിലും എല്ലാം പരാതി നല്‍കിയെന്നും എന്നാല്‍ യുവാവിന് എന്തോ പ്രശ്‌നമുള്ളതിനാല്‍ നടപടിയെടുക്കാനാവില്ലെന്ന് അറിയിച്ചതായും പരാതിക്കാരി പറഞ്ഞു.
 
എന്നാല്‍ ബുധനാഴ്ച യുവാവ് വീണ്ടും എത്തിയപ്പോള്‍ പോലീസില്‍ അറിയിച്ചെന്നും യുവാവ് ഭര്‍ത്താവിനെ അസഭ്യം പറയുകയും പിറകോട്ട് മാറിനില്‍ക്കാന്‍ താന്‍ പറഞ്ഞപ്പോള്‍ മുഖത്ത് അടിക്കുകയായിരുന്നെന്ന് അധ്യാപിക പറഞ്ഞു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍